പനാജി|
jithu|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (12:56 IST)
തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയെ
ഗോവയിലെ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍
വിലക്കി.ശ്രീരാമസേനയെ സംസ്ഥാനത്ത് വിലക്കിയിരിക്കുകയാണെന്ന് ഗോവയുടെ മുഖ്യമന്ത്രി
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറാണ് നിയമസഭയെ അറിയിച്ചത്. രാമസേനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്
കളക്ടര്‍ക്ക് റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മനോഹര്‍ പരിക്കര്‍ സഭയെ അറിയിച്ചു.
സെപ്തംബറില്‍ ശ്രീരാമസേന ഗോവയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ശ്രീരാമ സേനയുടെ തലവന്‍ പ്രമോദ് മുത്തലിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാഗ്ലൂരില്‍ വാലന്റയിന്‍സ് ദിനത്തില്‍
പെണ്‍കുട്ടികള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ടതിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച സംഘടനയാണ് ശ്രീരാമസേന.
വിനോദ സഞ്ചാരത്തിന് ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണ് ഗോവ അതുകൊണ്ട് തന്നെ ശ്രീരാമസേനയെ ഗോവയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട്
സ്ത്രീപക്ഷ സംഘടനകളും ടൂറിസം വകുപ്പും എഴുത്തുകാരും രംഗത്ത് വന്നിരുന്നു.
നേരത്തെ പ്രമോദ് മുത്തലിക്കിനെ ബി ജെ പിയില്‍ എടുത്തിരുന്നു എന്നാല്‍
കേന്ദ്ര
ഇത് അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശ്രീരാമസേന ബിജെപിയെയാണ് പിന്തുണച്ചത്.