Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (19:13 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം ഇനി താന്‍ വേദി പങ്കിടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിഘ് ഹൂഡ.നേരത്തെ മോഡി
പങ്കെടുത്ത ഒരു ചടങ്ങില്‍ ഹൂഡ പങ്കെടുത്തിരുന്നു എന്നാല്‍ ചടങ്ങിലെ തന്റെ പ്രസംഗം ആരംഭിച്ച ഹൂഡയെ മോഡിയ്ക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് എതിരേറ്റത്. കൂകി വിളികളും മുദ്രാവാക്യം വിളികളും മൂലം എഴുതി തയ്യാറാക്കിയ പ്രസംഗം ഹൂഡ പെട്ടെന്ന് വായിച്ചു തീര്‍ത്ത് തടി തപ്പുകയായിരുന്നു.
ചടങ്ങിനെത്തിയ ആളുകള്‍ ബിജെപി എത്തിച്ചവരാണെന്നും ഒരു ഔദ്യോഗിക ചടങ്ങിന് ബിജെപി രാഷ്ട്രീയ നിറം നല്‍കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പദത്തിന്‍റെ അന്തസിനാണ് ബിജെപി ഇതുവഴി അപഖ്യാതി വരുത്തിയതെന്നും ഹൂഡ സംഭവത്തെപ്പറ്റി പ്രതികരിച്ചു.