കേരളത്തിലെ ബിജെപിയില്‍ തമ്മിലടി തുടങ്ങി; പിടിമുറുക്കാന്‍ ആര്‍എസ്എസ്

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (12:47 IST)
സംസ്ഥാനത്തേ ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതൊടെ ആര്‍എസ്എസ് കേരള നേതൃത്വം പാര്‍ട്ടിയില്‍ പിടിമുറുക്കുന്നു. ആര്‍എസ്എസിന്റെ നോമിനിയായി നിലവില്‍ ബിജെപി സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെആര്‍ ഉമാകാന്തന് പുറമെ ഒരു സഹ സംഘടനാ സെക്രട്ടറിയായി സുഭാഷിനെകൂടി ആര്‍എസ്എസ് നേതൃത്വം പാര്‍ട്ടീയിലേക്ക് നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാന ഘടകത്തില്‍ ആര്‍എസ്എസ് നിയന്ത്രനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കരുതപ്പെടുന്നു. ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം അമിത് ഷാ ഈ മാസം അവസാനം കേരളത്തിലെത്തുന്നതിന്റെ മുന്നൊടിയായി പാര്‍ട്ടിയേ ഉടച്ചുവാര്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ആര്‍എസ്എസ് നീക്കം.

സംസ്ഥാന ഘടകത്തില്‍ ചേരിപ്പോരും വിമത നീക്കവും ശക്തമായിരിക്കുന്നതിനാല്‍ അടുത്ത തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിര്‍ണ്ണായക ശക്തിയാകാനുള്ള നീക്കങ്ങള്‍ക്ക് ശക്തിപകരാന്‍ കൂടിയാണ് ആര്‍എസ്എസ് ഇപ്പൊള്‍ മുതിരുന്നത്.


അതേ സമയം ദേശീയ ഭാരവാഹിത്വ പട്ടികയില്‍ നിന്നും കൃഷ്ണദാസിനെ ഒഴിവാക്കിയതില്‍ സംസ്ഥാനത്തെ ഒരു വിഭാഗം അതൃപ്തരാണെന്ന് സൂചനയുണ്ട്. കൂടാതെ പുനഃസംഘടന കഴിഞ്ഞപ്പോള്‍ കേരളത്തില്‍ നിന്ന് ആര്‍ക്കും പ്രാതിനിത്യമില്ലാതായതിലും സംസ്ഥാന ഘടകത്തിന് പ്രതിഷേധമുണ്ട്. എന്നാല്‍ ദേശീയ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട പികെ കൃഷ്ണദാസിന് ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ അധ്യക്ഷപദവി ലഭിക്കുമെന്ന സൂചനകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :