കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 20 നവംബര്‍ 2023 (15:09 IST)
സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസ്സുക്കാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മഹന്തമ്മ ശിവപ്പയാണ് മരിച്ചത്. കല്‍ബുറഗി ജില്ലയിലെ അഫ്സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.
സ്‌കൂള്‍ അടുക്കളയില്‍ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കി വെച്ച സാമ്പാര്‍ ചെമ്പിലേക്ക് വിദ്യാര്‍ഥിനി വീഴുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കുട്ടി സാമ്പാര്‍ ചെമ്പില്‍ ചെന്ന് വീഴുകയായിരുന്നു.
40% ത്തോളം പൊള്ളലേറ്റു. ഉടന്‍തന്നെ ചൗദാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ ചികിത്സകള്‍ക്കായി കല്‍ബുറഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി. അവിടെനിന്ന് ആരോഗ്യനില വഷളായി, ശനിയാഴ്ചയോടെ കുട്ടിയെ ബാംഗ്ലൂരിലെ വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 3 30ന് കുട്ടി മരിക്കുകയായിരുന്നു.