ശ്രീനഗര്‍|
VISHNU N L|
Last Modified ഞായര്‍, 3 മെയ് 2015 (12:22 IST)
കശ്മീരിലെ വിഘടനവാദി നേതാവ് സയ്യീദ് അലി ഷാ ഗിലാനിയെ അറസ്റ്റ് ചെയ്ത് പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ശിവസേന ആന്‍ഡ് ദൊഗ്രഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ അശോക് ഗുപ്തയാണ് ഈ ആവശ്യമുന്നയിച്ചത്. കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് എണ്ണയൊഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഘടനവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തിയ പ്രതിഷേധ റാലിയിലായിരുന്നു ഈ ആവശ്യം സേന ഉന്നയിച്ചത്.
കശ്മീരിലെ സമാധാനം കെടുത്താനുളള വഴികളാണ് ഗിലാനി തേടിക്കൊണ്ടിരിക്കുന്നത്. പാകിസ്ഥാനെ സ്‌നേഹിക്കുന്നതുകൊണ്ടാണ് പാക് പതാക വീശുകയും അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഗിലാനിയെ അറസ്റ്റ് ചെയ്ത് പാകിസ്ഥാനിലേക്ക് അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. വിഘടനവാദികള്‍ക്ക് റാലി നടത്താനുളള അനുമതി റദ്ദാക്കണമെന്നും ദേശവിരുദ്ധ ശക്തികളോട് മൃദുസമീപനം കാണിക്കരുതെന്നും അശോക് ഗുപ്ത പറഞ്ഞു. ഗിലാനിക്കും വിഘടനവാദികള്‍ക്കുമെതിരേ ജമ്മുവില്‍ പ്രകടനം നടത്തിയ സംഘടനാ പ്രവര്‍ത്തകര്‍ പാക് പതാകയും കത്തിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.