1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pakistani flags waved at Geelani rally again

കശ്മീരില്‍ വീണ്ടും പാക് പതാകയുമായി വിഘടനവാദികളുടെ റാലി

കശ്മീര്‍
ജമ്മു കശ്മീരില്‍ പാകിസ്താന്‍ പതാകയുമേന്തി വിഘടനവാദികളുടെ പ്രകടനം. കാശ്മീരിലെ ട്രാളിലാണ് ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് സയ്ദ് അലി ഷാ ഗീലാനിയുടെ നേതൃത്വത്തില്‍ റാലി നടന്നത്. റാലിയില്‍  വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ അനുയായികള്‍ പാക് അനുകൂല മുദ്രാവാക്യവും പാക് പതാകകള്‍ വീശുകയും ചെയ്തു.
 
ഇതുകൂടാതെ പ്രകടനത്തിനിടെ ഗിലാനി നടത്തിയ പ്രസംഗത്തില്‍ ജൂലായ് രണ്ടിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്ര മുപ്പത് ദിവസത്തേക്ക് മാത്രമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ടതും വിവാദമായി. സംസ്ഥാനസര്‍ക്കാര്‍ ജയില്‍ മോചിതനാക്കിയ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 15നും  സമാനമായ പ്രകടനം നടന്നിരുന്നു.