അമര്‍നാഥ് യാത്ര വെട്ടിക്കുറയ്ക്കണമെന്ന് ഗിലാനി

ശ്രീനഗര്‍| VISHNU N L| Last Modified ശനി, 2 മെയ് 2015 (14:54 IST)
കശ്മീരില്‍ പാക് പതാകയുമായി ഇന്ത്യാ വിരുദ്ധ റാലി നടത്തിയ വിഘടനവാദികള്‍ വര്‍ഗീയ പരാമര്‍ശങ്ങളുമായി രംഗത്ത് എത്തിയതായി വാര്‍ത്തകള്‍. ത്രാല്‍ താഴ് വരയില്‍ നടത്തിയ റാലിയില്‍ ഹൂറിയത് നേതാവ് സയ്യീദ് അലി ഷാ ഗിലാനി ഹിന്ദുമത വിശ്വാസികല്‍ പവിത്രമായി കരുതുന്ന അമര്‍നാഥ് തീര്‍ഥാടനം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.

ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് അമര്‍നാഥ് യാത്രയുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന ആവശ്യവും ഗിലാനി ഉന്നയിച്ചത്. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത ഗിലാനി അമര്‍നാഥ് യാത്രയുടെ ദൈര്‍ഘ്യം 30 ദിവസങ്ങളായി വെട്ടിച്ചുരുക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
മുഫ്തി മുഹമ്മദ് സയീദ് പാവമുഖ്യമന്ത്രിയാണെന്നും കശ്മീര്‍ വിരുദ്ധ അജന്‍ഡയാണ് അദ്ദേഹം നടപ്പിലാക്കുന്നതെന്നും ഗിലാനി ആരോപിച്ചു.

കഴിഞ്ഞ മാസം പകുതിയോടെ ഗിലാനിയുടെ അനുയായികള്‍ സംഘടിപ്പിച്ച റാലിയില്‍ പാക് പതാകയേന്തി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച് അനുയായികള്‍ പങ്കെടുത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയ വിഘടനവാദി നേതാവ് മസ്‌റത് ആലത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :