അമേരിക്കയില്‍ പോലീസ് വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ജനുവരി 2023 (08:33 IST)
അമേരിക്കയില്‍ പോലീസ് വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയായ 23 കാരി ജാന്‍വി കണ്‍ഡുല്ല ആണ് മരിച്ചത്. വാഷിംഗ്ടണിലെ സിയാറ്റില്‍ ആണ് അപകടം നടന്നത്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ഡിസംബറില്‍ ആണ് ജാന്‍വി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ പെട്രോളിങ്ങിന് എത്തിയ പോലീസ് വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :