അനുബന്ധ വാര്‍ത്തകള്‍
- അക്ഷർ പട്ടേൽ വിവാഹിതനായി, വധു മേഹ പട്ടേൽ
- ഞാൻ കോലിയേക്കാൾ മികച്ച ബാറ്ററായിരുന്നു, എന്നിട്ടും പാകിസ്ഥാൻ എന്നെ തഴഞ്ഞു
- ടി20യിലെ ഒരേയൊരു രാജാവ്, 2022ലെ മികച്ച ടി20 താരത്തിനുള്ള ഐസിസി പുരസ്കാരം സൂര്യകുമാർ യാദവിന്
- ഓസീസിനെതിരെ ബുമ്ര തിരിച്ചെത്തും, പ്രതീക്ഷ പങ്കുവെച്ച് രോഹിത് ശർമ
- ആരാധകർ അവനെ ലോർഡ് എന്നാണ് വിളിക്കുന്നത്, ഞങ്ങൾക്ക് അവൻ മജീഷ്യൻ : ഇന്ത്യൻ താരത്തെ പുകഴ്ത്തി രോഹിത് ശർമ
സഞ്ജു റെഡി, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് മാർച്ചിലെന്ന് റിപ്പോർട്ട്
മലയാളി താരം സഞ്ജു സാംസൺ മാർച്ചിൽ ഓസീസിനെതിരെ നടക്കുന്ന നാല് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് അടുത്തിടെ നടന്ന മത്സരങ്ങൾ സഞ്ജുവിന് നഷ്ടമായത്. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ ബൗണ്ടറി ലൈനിനരികെ ഫീൽഡ് ചെയ്യവർ ഗ്രൗണ്ടിൽ കാൽമുട്ട് ഇടിച്ച് വീണാണ് സഞ്ജുവിന് പരിക്കേറ്റത്.
ഇതോടെ പരമ്പരയിലെ അവശേഷിച്ച 2 ടി20 മത്സരങ്ങളും സഞ്ജുവിന് നഷ്ടമായി. ഇതിന് പിന്നാലെ വന്ന ന്യൂസിലൻഡുമായുള്ള ഏകദിനപരമ്പരയും താരത്തിന് നഷ്ടമായിരുന്നു. പരിക്ക് മാറിയ സഞ്ജുവിന് ഇനി ഫിറ്റ്നസ് ടെസ്റ്റിൽ വിജയിക്കാനായാൽ രഞ്ജി ട്രോഫിയിൽ കേരളത്തിനൊപ്പം ജോയിൻ ചെയ്യാം.