മകൻ മരിച്ചു, 28കാരിയായ മരുമകളെ വിവാഹം ചെയ്ത് 70കാരനായ അമ്മായിഅച്ഛൻ

അഭിറാം മനോഹർ| Last Modified വെള്ളി, 27 ജനുവരി 2023 (14:14 IST)
ഉത്തർപ്രദേശിലെ ബഡ്ഗൽഗഞ്ചിൽ 28കാരിയായ മരുമകളെ വിവാഹം ചെയ്ത് 70കാരനായ അമ്മായിഅച്ഛൻ. രഹസ്യമായി നടത്തിയ വിവാഹത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൈലാസ് യാദവെന്ന 70കാരനാണ് മകൻ്റെ ഭാര്യയായിരുന്ന 28കാരിയായ പൂജയെ വിവാഹം ചെയ്തത്. കൈലാസ് യാദവിൻ്റെ മൂന്നാമത്തെ മകൻ്റെ ഭാര്യയായിരുന്നു പൂജ. 12 വർഷങ്ങൾക്ക് മുൻപ് കൈലാസ് യാദവിൻ്റെ ഭാര്യ മരിച്ചിരുന്നു.

മകൻ്റെ മരണ ശേഷം പൂജ മറ്റൊരു വിവാഹം ചെയ്തിരുന്നു. എന്നാൽ വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് പൂജ ആദ്യ ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പൂജയുടെ സമ്മതത്തോടെയാണ് കൈലാസ് യാദവ് ഇവരെ വിവാഹം ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ഭർത്താവിൻ്റെ വീട്ടിൽ തീർച്ചെത്തിയ പൂജ കൈലാസ് യാദവിനെ വിവാഹം ചെയ്ത കാര്യം അയൽവാസികളിൽ നിന്നുംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :