ബനാറസ് സര്‍വകലാശാലയില്‍ യുഎസ് വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി

യുഎസ് വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി , ബനാറസ് , പൊലീസ് , പെണ്‍കുട്ടി
ബനാറസ്| jibin| Last Modified ഞായര്‍, 10 മെയ് 2015 (12:08 IST)
വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജയായ യുഎസ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയായതായി പരാതി. അഞ്ചു പേര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തിയതായി കാട്ടി യുവതി പൊലീസില്‍ പരാതി സമര്‍പ്പിച്ചു. എപ്രില്‍ 22 നാണു സംഭവം നടന്നതെങ്കിലും മേയ് ഒന്നിനു മാത്രമാണു കേസെടുക്കാന്‍ പൊലീസ് തയാറായതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

സര്‍വകലാശാലയില്‍ വെച്ച് ഗവേഷണ വിദ്യാര്‍ഥിനിയായ തന്നെയും സുഹൃത്തിനേയും അഞ്ചു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയും സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം തന്നെ മാനഭംഗത്തിനിരയാക്കുകയുമായിരുന്നു. സംഭവശേഷം ലാപ്‌ടോപ്പും മൊബൈല്‍ഫോണും അടക്കമുള്ളവ അക്രമികള്‍ തട്ടിയെടുത്തതായും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

സംഭവത്തിനു ശേഷം ഉടന്‍തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടശേഷം മേയ് ഒന്നിനു മാത്രമാണു കേസെടുക്കാന്‍ പൊലീസ് തയാറായത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :