10 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്| Last Modified വ്യാഴം, 7 മെയ് 2015 (11:58 IST)
പത്ത് കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യാനക്കല്‍ സ്വദേശികളായ കല്ലായ് ചാമുണ്ടി വളപ്പ് അബിനാസ് (31), നാസര്‍ (32) എന്നിവരാണു ഫറോക്ക് പഴയ പാലത്തിനടുത്തു വച്ച് പിടിയിലായത്.

ചെറുകിട കഞ്ചാവു കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനാണു ഇത് തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്ന് ഈ കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലവരുന്ന ഈ കഞ്ചാവ് കമ്പത്തു നിന്ന് തീവണ്ടി വഴി ട്റോളി ബാഗിലും ബിഗ് ഷോപ്പറിലുമായാണു കേരളത്തിലേക്ക് കടത്തിയത്.

സൌത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.ജെ.ബാബുവിന്‍റെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ സി.ഐ സജീവന്‍, എസ്.ഐ ചാത്തുനായര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണു പ്രതികളെ വലയിലാക്കിയത്. മോഷണം, മാലപൊട്ടിക്കല്‍ എന്നി കേസുകളില്‍ പിടിയിലായ അബിനാഷ് ജാമ്യത്തിലിറങ്ങിയാണു കഞ്ചാവ് കച്ചവടം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :