കാസർഗോഡ്|
VISHNU|
Last Modified വെള്ളി, 8 മെയ് 2015 (12:33 IST)
ഗൾഫിലുള്ള മകന്റെ ഭാര്യയെ പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കി. കാസര്‍ഗോഡാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭർത്താവിന്റെ പിതാവ് തന്നെ പീഡിപ്പിച്ചു എന്ന് കാട്ടി യുവതി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. വതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബദിയടുക്ക പൊലീസ് കേസെടുത്തു.
ആരോപണവിധേയനായ ഭര്‍തൃപിതാവ് 60 വയസുകാരൻ സീതി എന്നയാൾക്കെതിരെയാണ് കേസെടുത്തത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് തന്നെ ഭർതൃപിതാവ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സംഭവം പുറത്തു പറയാതിരിക്കാനും ഭർതൃപിതാവ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് യുവതി മൂന്നുമാസം ഗര്‍ഭിണിയാണ്. യുവതി ഗർഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ഈ വർഷം ഫെബ്രുവരി ആദ്യവാരമാണ് പീഡനം നടന്നത്. ഇവർക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്.