ലണ്ടന്‍|
Last Modified വ്യാഴം, 7 മെയ് 2015 (11:17 IST)
അമിതമായ് ച്യൂയിംഗം ഉപയോഗിച്ചിരുന്ന പത്തൊന്‍പതുകാരി മരിച്ചു. ലണ്ടനിലെ വെയ്ല്‍സിലാണ് സംഭവം നടന്നത്. വെയ്ല്‍സിലെ ലാനേലി സ്വദേശിനിയായ സാമന്ത ജെര്‍ക്കിന്‍സാണ് അമിത ച്യൂയിംഗം ഉപയോഗത്തെത്തുടര്‍ന്ന് മരണമടഞ്ഞത്.
തലവേദനയും തല ചുറ്റലും അനുഭവപ്പെട്ട പെണ്‍കുട്ടി പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്വാഭാവികമരണമെന്നായിരുന്നു ആശുപത്രി രേഖകളിൽ. എന്നാല്‍ സാമന്തയുടെ അമ്മ മരിയ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന്
പോലീസ് പുതിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരു ദിവസം പതിനാലു ച്യൂയിംഗം വരെ സാമന്ത കഴിക്കാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായി ച്യൂയിംഗം ചവച്ചതു മൂലം 16.8 ഗ്രാം കൃത്രിമ സ്വീറ്റ്‌നര്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ എത്തിയിരുന്നു. ഇത് വയറിളക്കത്തിനു കാരണമായെന്നും ശരീരത്തില്‍ നിന്നും ധാരാളം ധാതുക്കള്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുകൂടാതെ സാമന്തയുടെ വയറ്റില്‍ വലിയ തോതില്‍ ഗം കണ്ടെത്തിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറും പറയുന്നു.