കൊച്ചി|
VISHNU|
Last Modified ശനി, 9 മെയ് 2015 (15:16 IST)
നാല്‍പ്പത് വര്‍ഷമായി കേരളപൊലീസ് തിരഞ്ഞുകൊണ്ടിരുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി പുണെയിൽ അറസ്റ്റിലായി. സിപിഐ മാവോയിസ്റ്റിന്റെ ദേശീയ നേതാവാണ് മുരളി. മാവോയിസ്റ്റ് നേതാവ് ഇസ്മയിലും അറസ്റ്റിലായതായി കേരള പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 1976ലെ കോഴിക്കോട് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതിയായ മുരളി അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജന്റെ സഹപാഠിയായിരുന്നു.
കൊച്ചി സ്വദേശിയാണ് മുരളി. കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളജ് (ആർഇസി) വിദ്യാർഥിയായിരുന്ന മുരളി പഠനം പൂർത്തിയാക്കാതെ നാടുവിടുകയായിരുന്നു.
പഠനകാലത്ത് നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമായി. പിളർന്നപ്പോൾ വേണു വിഭാഗത്തിന്റെ ഒപ്പം നിന്നു. പിന്നീട് നക്സൽബാരി രൂപീകരിച്ചു. മാവോയിസ്റ്റുകളുടെ ലയനത്തിനു ശേഷം മുരളി കണ്ണമ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു ഗ്രൂപ്പിന്റെ പ്രവർത്തനം എന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ഥിയായിരിക്കെ അജിത് എന്ന പേരിൽ നിരവധി മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.