അനുബന്ധ വാര്‍ത്തകള്‍
- ഛത്തീസ്ഗഢില്‍ നാലുസ്ത്രീകള്‍ ഉള്‍പ്പെടെ ആറു മാവേയിസ്റ്റുകള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു
- പുതിയ കൊറോണ വൈറസ് ഏഴുമാസത്തോളം മനുഷ്യ ശരീരത്തിലെ ചില അവയവങ്ങളില്‍ താമസിക്കുകയും അണുബാധക്ക് കാരണമാകുമെന്നും പഠനം
- ഒമിക്രോണ്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 578 പേര്‍ക്ക്
- രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 6,531; മരണം 315
- ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 18മരണം; ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു
'ഗാന്ധിയെ വധിച്ചതില്‍ ഗോഡ്സെക്ക് സല്യൂട്ട് ചെയ്യുന്നു': വിവാദ പ്രസ്താവനയിറക്കിയ മതനേതാവിനെതിരെ കേസ്
'ഗാന്ധിയെ വധിച്ചതില്‍ ഗോഡ്സെക്ക് സല്യൂട്ട് ചെയ്യുന്നു'വെന്ന വിവാദ പ്രസ്താവനയിറക്കിയ മതനേതാവിനെതിരെ കേസ്. മതനേതാവ് കാളിചരണ്‍ മഹാരാജിനെതിരെയാണ് കേസ്. ഛത്തീസ് ഗഡ് പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കാളിചരണ്‍. മഹാത്മഗാന്ധിയെ അപമാനിച്ചതിനാണ് കേസ്. വേദിയില്‍ ഉണ്ടായിരുന്ന മുന്‍ മേയറും ഛത്തീസ് ഗഡ് കോണ്‍ഗ്രസ് പ്രസിഡന്റുമായ പ്രമോദ് ദുബെയാണ് പരാതി നല്‍കിയത്.