ഇന്നുള്ളിടത്ത് നിൽക്കലല്ല വികസനം, കെ റെയിലുമായി മുന്നോട്ട്, എതിർക്കുന്നവരെ കാണുന്നുണ്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (13:25 IST)
നാടിനാവശ്യമായ ഒരു പദ്ധതിയും സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനുതകുന്ന ഒട്ടേറെ പദ്ധതികളുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാൽ അതൊന്നും അനുവദിക്കില്ല എന്ന രീതിയിൽ ചിലർ നിലപാട് സ്വീകരിക്കുന്നതാണ് കാണുന്നത്.നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല. മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത വികസനത്തിന്റെ പേരിലും പ്രതിഷേധം നടന്നു.ഭൂമി വിട്ടുകൊടുക്കേണ്ടവരായിരുന്നില്ല സമരം ചെയ്തത്. ജനത്തെ ബുദ്ധിമുട്ടിക്കാനല്ല നാടിന്റെ വികസനത്തിനാണ് സർക്കാർ നടപടി. അതിന്റെ പേരിൽ ആരെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം എന്നുള്ളത് ഇന്നുള്ളിടത്ത് നില്‍ക്കലല്ല. അവിടെ തറച്ച് നില്‍ക്കലല്ല. കൂടുതല്‍ മുന്നേറണം. ആ മുന്നേറ്റം ഓരോ ആളുകളുടേയും ജീവിത നിലവാരത്തിലുണ്ടാകണം. ആ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ജനപി‌ന്തുണ സ്വീകരിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :