1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Brazil Flooding News

ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 18മരണം; ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു

Brazil Flood
ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 18മരണം. കൂടാതെ 280തോളം പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. നോര്‍ത്തീസ്റ്റ് പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 35,000ഓളം പേരാണ്. വീടുകളില്‍ നിന്ന് മാറിയത്. ബാഹിയ സംസ്ഥാനത്തെ 40തോളം സിറ്റികളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 
 
ഇത് വലിയെരു ദുരന്തമാണെന്നും ബാഹിയയില്‍ സമീപ ചരിത്രത്തിലൊന്നും ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടില്ലെന്നും ഗവര്‍ണര്‍ റൂ കോസ്റ്റ പറഞ്ഞു. നിരവധി വീടുകളും തെരുവുകളും പൂര്‍ണമായും വെള്ളത്തിനടിയിലായതായി അദ്ദേഹം പറഞ്ഞു. 
അടുത്ത ലേഖനം
15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ്