അനുബന്ധ വാര്‍ത്തകള്‍
- കത്തുന്ന വില: തുടര്‍ച്ചയായ പത്താംദിവസവും സംസ്ഥാനത്ത് ഇന്ധനവില കൂട്ടി
- അവസാനമില്ലാത്ത വര്‍ധന: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കേരളത്തില്‍ ഇന്ധന വില വര്‍ധിച്ചു
- ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനകളുമായി ചര്‍ച്ചചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍
- കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി: പികെ കുഞ്ഞാലികുട്ടി
- കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് -3 മാര്‍ഗ്ഗ രേഖ പുറത്തിറക്കി
പെട്രോളിന് നേപ്പാളില്‍ 69 രൂപ; അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ നേപ്പാളിലേക്ക് ജനങ്ങളുടെ ഒഴുക്ക്
രാജ്യത്ത് ഇന്ധന വില വര്‍ധിച്ചതുകാരണം ജനങ്ങളുടെ ദൈനംദിന ചിലവുകള്‍ കഷ്ടത്തിലായിരിക്കുകയാണ്. എന്നാല്‍ 30ശതമാനത്തോളം വിലക്കുറവിലാണ് അയല്‍ രാജ്യമായ നേപ്പാളില്‍ ഇന്ധനം ലഭിക്കുന്നത്. പെട്രോളിന് നേപ്പാളില്‍ 69 രൂപയാണ് വില. ഡീസലിന് 58രൂപയും. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ നേപ്പാളിലേക്ക് ജനങ്ങളുടെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ഇത് ഇന്ധനക്കടത്തായി മാറിയിട്ടുണ്ട്.
അതേസമയം തുടര്‍ച്ചയായ പന്ത്രാണ്ടാം ദിവസവും കേരളത്തില്‍ ഇന്ധന വില മുടക്കമില്ലാതെ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ കടന്നു. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 92 രൂപ 07 പൈസയായി ഉയര്‍ന്നു.