ശ്രീനു എസ്|
Last Updated:
ശനി, 28 നവംബര്‍ 2020 (09:00 IST)
ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനകളുമായി ചര്‍ച്ചചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമരറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കര്‍ഷകരുടെ മാര്‍ച്ച് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയിട്ടുണ്ട്. കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്നാണ് ആവശ്യം.
അതേസമയം കര്‍ഷകര്‍ക്ക് എല്ലാ സഹായവും ഡല്‍ഹി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ ജലപീരങ്കി പ്രയോഗവും ലാത്തിച്ചാര്‍ജും ഉണ്ടായിരുന്നു. വൈകുന്നേരത്തോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.