1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fuel Price hike, 10th Day

കത്തുന്ന വില: തുടര്‍ച്ചയായ പത്താംദിവസവും സംസ്ഥാനത്ത് ഇന്ധനവില കൂട്ടി

വാര്‍ത്തകള്‍
തുടര്‍ച്ചയായ പത്താംദിവസവും സംസ്ഥാനത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. പത്തുദിവസം കൊണ്ട് പെട്രോളിന് 1.45 രൂപയും ഡീസലിന് 2.70 രൂപയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 91.42 രൂപയും ഡീസലിന്റെ വില 85.93 രൂപയും ആയിട്ടുണ്ട്.
 
അതേസമയം കൊച്ചിയില്‍ പെട്രോളിന് 89.70 രൂപയും ഡീസലിന് 84.32 രൂപയുമാണ്. സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ധനവില മുന്നേറുന്നത്. രാജ്യത്തെ പല ഭാഗങ്ങളിലും പെട്രോള്‍ വില 100 കടന്നു. മഹാരാഷ്ട്രയിലെ പര്‍ബനിയില്‍ പെട്രോള്‍ വില 101 രൂപയോട് അടുക്കുകയാണ്. രാജസ്ഥാനിലെ ശ്രീഗംഗനഗറിലും പെട്രോള്‍ വില 101 രൂപയിലേയ്ക്ക് കുതിയ്ക്കുന്നു. ഉത്തരേന്ത്യയിലെ പല ഗ്രാമീണ പ്രദേശങ്ങളിലും പെട്രോള്‍ വില 100 കടന്നിട്ടുണ്ട്. 
അടുത്ത ലേഖനം
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക