സോജില ചുരത്തിൽ വാഹനാപകടം, കേരളത്തിൽനിന്നുള്ള ഏഴ് വിനോദസഞ്ചാരികൾ മരിച്ചു

East Ladakh
പ്രതീകാത്മകം
അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2023 (19:31 IST)
ശ്രീനഗര്‍: സോജില ചുരത്തില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ കേരളത്തില്‍നിന്നുള്ള 7 വിനോദസഞ്ചാരികള്‍ മരിച്ചു. വാഹനത്തിന്റെ ഡ്രൈവറെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ നിന്നും സഞ്ചാരികളുമായി പോയ ടാക്‌സിയാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനം സോജിലചുരത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞതായി അധികൃതര്‍ പറഞ്ഞു. 8 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ തന്നെ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :