സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

എ കെ ജെ അയ്യർ| Last Modified ഞായര്‍, 3 ഡിസം‌ബര്‍ 2023 (10:53 IST)
ഇടുക്കി: ഇറുക്കി ജില്ലയിലെ കട്ടപ്പനയിലെ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത. മോർപ്പാളയിൽ എം.ജെ.എബ്രഹാമിന്റെ ഭാര്യ ജോയ്‌സ് എബ്രഹാം എന്ന 52 കാരിയുടെ മൃതദേഹമാണ് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

ശരീരത്തിൽ 76 ശതമാനം പൊള്ളൽ ഏറ്റിട്ടിരുന്നു എന്നാണു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. അടുക്കളയിൽ വച്ച് പൊള്ളലേറ്റ ഇവർ അവിടെ നിന്നിറങ്ങി ഏതാനും മീറ്റർ അകലെയുള്ള സ്വിമ്മിംഗ് പൂളിൽ എത്തിയത് എങ്ങനെ എന്ന കാര്യം അവ്യക്തമാണ്. അതെ സമയം അടുക്കളയിലെ പാചക വാതക സിലിണ്ടറിന്റെ കണക്ഷൻ അടുപ്പിൽ നിന്ന് വേർപെട്ട നിലയിലുമായിരുന്നു. ഇതിനൊപ്പം മുറിയിലെ തട്ടി അലമാരക്ക് തീപിടിച്ചു കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണു കുടുംബാംഗങ്ങൾ പറഞ്ഞത്. കുടുംബമായി കാനഡയിലായിരുന്ന ഇവരും ഭർത്താവും ഏതാനും മാസം മുമ്പാണ് നാട്ടിൽ എത്തിയത്. എന്നാൽ ഇവരുടെ വീട് പാട്ടത്തിനു നല്കിയിരുന്നതിനാൽ എബ്രഹാമിന്റെ സഹോദരൻ ഷിബുവിന്റെ ഒപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ഫാമിലെ സന്ദര്ശകര്ക്കൊപ്പം ഷിബു പോയ സമയത്തായിരുന്നു സംഭവം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :