പുനലൂരില്‍ ദേശിയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ കായികതാരം മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (13:50 IST)
പുനലൂരില്‍ ദേശിയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ കായികതാരം മരിച്ചു. തൊളിക്കോട് സ്വദേശി ഓംകാര്‍ നാഥ് ആണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍, വാളക്കോട് പള്ളിയ്ക്ക് സമീപമാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ച് കയറിയായിരുന്നു അപകടം. ദേശീയ മെഡല്‍ ജേതാവും എംഎ കോളേജ് മുന്‍ കായികതാരവുമാണ് തിരുവനന്തപുരം എസ്എപി ക്യാമ്ബിലെ ഹവില്‍ദാര്‍ ഓംകാര്‍നാഥ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :