കുസാറ്റ് ദുരന്തം: പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടു പെണ്‍കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 നവം‌ബര്‍ 2023 (08:31 IST)
കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടു പെണ്‍കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബാ എന്നിവരാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിലാണ് ഇവര്‍ ഉള്ളത്. അതേസമയം ദുരന്തത്തില്‍ പരിക്കേറ്റ 34 പേര്‍ ചികിത്സയിലാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സയില്‍ ഉള്ളത്.

അതേസമയം ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കുസാറ്റ് സര്‍വ്വകലാശാല ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. രാവിലെ പത്തരയ്ക്ക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ഓഡിറ്റോറിയത്തിലാണ് അനുശോചനയോഗം ചേരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :