1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. സമകാലികം
  4. Malaysia grants visa free entry to indians from december

ഇനി മലേഷ്യയിലേക്ക് പറക്കാം, ഇന്ത്യക്കാർക്ക് 30 ദിവസം വരെ താമസിക്കാൻ വിസ വേണ്ട

മലേഷ്യ
മലേഷ്യയില്‍ 30 ദിവസം വരെ താമസിക്കുന്നതിനായി ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. മലേഷ്യന്‍ പ്രധാനമന്ത്രിയായ അന്വര്‍ ഇബ്രാഹിമാണ് ഇക്കാര്യം അറിയിച്ചത്. പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തിയ പ്രഖ്യാപനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
 
അതേസമയം എത്രനാള്‍ വരെ ഈ ഇളവ് തുടരുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. മലേഷ്യയിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വലിയ പങ്കും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും എത്തുന്നവരാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി നേരത്തെ തായ്‌ലന്‍ഡ് ചെയ്ത നടപടിക്ക് സമാനമായാണ് മലേഷ്യയുടെയും തീരുമാനം.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഈ അഞ്ച് കാര്യങ്ങൾ ഉറപ്പാക്കുക, അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യ ഇൻഷറൻസ് ക്ലെയിം നിരസിച്ചേക്കാം