1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. foreign satellite launching, india, jithendra singh, mars exploration

വിദേശ ഉപഗ്രഹവിക്ഷേപണം: ഇന്ത്യ നേടിയത് 326 കോടി

വിദേശ ഉപഗ്രഹവിക്ഷേപണം
വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ രണ്ടര വര്‍ഷത്തിനുള്ളില്‍ നേടിയത് 326 കോടി രൂപ. 2011 മുതല്‍ ഇതുവരെ വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ച് വിക്ഷേപിച്ച വകയിലാണ് 326 കോടി രൂപ വരുമാനം ലഭിച്ചത്. 
 
2011-14 സാമ്പത്തിക വര്‍ഷങ്ങളില്‍ 15 വിദേശ ഉപഗ്രഹങ്ങളും 14 തദ്ദേശീയ ഉപഗ്രഹങ്ങളും ഇന്ത്യ വിക്ഷേപിച്ചു. 2020 വരെയുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ തയാറാക്കി കഴിഞ്ഞതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. 
 
ഈ മാര്‍ച്ച് 31 വരെ ചൊവ്വാദൗത്യത്തിനായി 349.9 കോടി ചെലവിട്ടുവെന്നും അദ്ദേഹം അറിയിച്ചു. 450 കോടിയാണ് ചൊവ്വാദൗത്യത്തിന്റെ മൊത്തം ചെലവ്.