വിദേശ നിക്ഷേപത്തില്‍ കണ്ണും നട്ട് ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി ഇന്ത്യയില്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (20:11 IST)
ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി നിക്ക് ക്ലഗ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി.

പ്രതിരോധം അടക്കമുള്ള തന്ത്രപ്രധാന മേഖലകളില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് മോഡി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നയങ്ങളില്‍കൂടി ബ്രിട്ടീഷ് വ്യവസായികള്‍ക്ക് പങ്കാളിത്തമുണ്ടാക്കുക എന്നതാണ് നിക്ക് ക്ലഗിന്റെ ഉദ്ദേശം.

നിക്ക് ക്ലഗിന്റെ നേത്യത്വത്തിലുളള 40 അംഗ വ്യാപാരപ്രതിനിധി സംഘമാണ് ഇന്ത്യയില്‍ എത്തിയത്. മൂന്നു ദിവസത്തേക്കാണ് സന്ദര്‍ശനം. പ്രതിരോധം, ചില്ലറവില്‍പ്പന എന്നിവയ്ക്ക് പുറമേ വിദ്യാഭ്യാസം, ഭക്ഷ്യസംസ്‌ക്കരണം ഉള്‍പ്പെടെയുളള മേഖലകളില്‍ ഷകരനം ഉണ്ടാക്കുക എന്നതും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.

ചില്ലറവില്‍പ്പന, വ്യോമയാനം, വിദ്യാഭ്യാസം എന്നി മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും ഉഭയകക്ഷികരാറില്‍ ഒപ്പുവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം പ്രതിരോധമേഖലയില്‍ ബ്രിട്ടണ്‍ ഇതുവരെ പ്രതീക്ഷ കൈവിട്ടിട്ടില്ല.

ഇന്ത്യയുമായുള്ള സാമ്പത്തികബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ബ്രിട്ടന്റെ ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമാണ് ഉപപ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള സംഘവും നേരത്തെ സന്ദര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :