എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണുമായി മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (19:27 IST)
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും 2019 ഓടെ സ്മാര്‍ട് ഫോണ്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു.
മൊഡി സര്‍ക്കാരിന്റെ വാഗ്ദാനമായ ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനായാണ് എല്ലവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നത്.

എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് എന്ന ലക്ഷ്യം നേടുമ്പോള്‍ ബാങ്കിംഗ് അനുഭവങ്ങള്‍എ വിരല്‍ തുമ്പില്‍ എത്തിക്കുക എന്ന ഉദ്ദേശവും സര്‍ക്കാരിനുണ്ട്. കൂടാതെ സര്‍ക്കാരിന്റെ ജന്‍ക്ഷേമ പരിപാടികള്‍ ഇത്തരം ഫോണുകളില്‍ക്കുടി ജങ്ങളിലേക്ക് നേരിട്ടെത്തിക്കാനും സാധിക്കെന്നതിനാല്‍ പരസ്യത്തിനായി വര്‍ഷം തൊറും ചെലവഴിക്കുന്ന ഭീമമായ ചെലവില്‍ നിന്ന് ഒഴിവാകുകയും ചെയ്യാം.

ഒരു ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ദതിക്ക് വേണ്ടി ചിലവാക്കുന്നത്. ഇതിന്റെ ഭാഗമായി 2019 ഓടെ എല്ലാവര്‍ക്കും സ്മാര്‍ട് ഫോണ്‍ ലഭ്യമാക്കും. സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും മൊബൈലിലൂടെയായിരിക്കും ലഭ്യമാക്കുക എന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. എല്ലാവര്‍ക്കും ബാങ്കിംഗ് എന്ന ജന ധന യോജന പദ്ദതി നടപ്പാക്കാനുദ്ദേശിക്കുന്നത് സ്മാര്‍ട് ഫോണ്‍ വ്യാപനത്തിലൂടെയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഇതിനായി രാജ്യത്ത് നിലവില്‍ വരുന്ന ഏഴ് ഇലക്ട്രോണിക് ക്ലസ്റ്ററുകളില്‍ നിര്‍മ്മാണം ആരംഭിക്കും. ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരിക്കും ഇലക്ട്രോണിക് ക്ലസ്റ്ററുകള്‍ സ്ഥാപിക്കുക. ഹാന്‍ഡ്‌സെറ്റുകളും, മൈക്രോചിപ്പുകളും, സെറ്റ് അപ് ബോക്‌സുകളുമായിരിക്കും പ്രധാനമായും ഇവിടങ്ങളില്‍ നിര്‍മ്മിക്കുക.

പൊതുജനങ്ങള്‍ക്ക് എപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിനുള്ള സൗകര്യത്തിനായി രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് 47686 കോടി രൂപ ചെലവില്‍ ബ്രോഡ്ബാന്‍ഡ് ഹൈവേ നിര്‍മ്മിച്ച് ഡിജിറ്റല്‍ ഇന്ത്യ യാഥാഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. നാളെയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ദതി നടപ്പാക്കുന്നതിന് സംസ്ഥാന ഐടി മന്ത്രിമാരുമായി രവിശങ്കര്‍ പ്രസാദ് കൂടികാഴ്ച നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും ...

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...