വധശിക്ഷ വേണോ? നിങ്ങള്‍ക്കും അഭിപ്രായം പറയാം

മുംബൈ| VISHNU.NL| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (15:05 IST)
വേണോ? അതോ വേണ്ടെന്ന് വയ്ക്കണോ? നിങ്ങള്‍ക്കെന്തു തോന്നുന്നു. നിങ്ങള്‍ക്ക് എന്തു തോന്നിയാലും നിയമ കമ്മീഷന്‍ ഇപ്പോള്‍ ഇതേകുറിച്ച് പുനരാലോചന നടത്താന്‍ തുടങ്ങുകയാണ്. രാജ്യത്ത് വധ ശിക്ഷ വേണ്ടെന്ന് വയക്കണമെന്ന് വാദിക്കുന്നവരുടെ ആവശ്യം പരിഗണിച്ചാണ് നിയം കമ്മീഷന്‍ പുനഃപരിശോധന നടത്താന്‍ തുടങ്ങുന്നത്.


വധശിക്ഷക്കെതിരെ നാലുപാടുനിന്നും സമ്മര്‍ദ്ദം വരുന്നതും പല രാജ്യങ്ങളും വധശിക്ഷ ഒഴിവാക്കിയതും കമ്മീഷനെ ഇരുത്തി ചിന്തിപ്പിക്കാന്‍ കാരണമായി. ഏതായാലും കമ്മീഷന്‍ ഒറ്റക്കങ്ങ് തീരുമാനമെടുക്കില്ല. പൊതുജനങ്ങളേക്കൂടി ഉള്‍പ്പെടുത്തിയാകും തീരുമാനമെടുക്കുക. വധ ശിക്ഷ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് പൊതു ജനാഭിപ്രായം അറിയുന്നതിനായി കമ്മീഷന്‍ വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.

വധശിക്ഷ നിര്‍ത്തലാക്കുന്നതിനെകുറിച്ച് അഭിപ്രായം പറയുന്നതിനായി നിയമ കമ്മീഷന്റെ www.lawcommissionofindia.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായം മെയില്‍ ചെയ്തും അറിയിക്കാം.

പൊതുജനാഭിപ്രായം തേടിയതിനു പുറമെ വിവിധ വിചാരണ കോടതികളില്‍ നിന്നും ഹൈക്കോടതികളില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും വധ ശിക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍് ശേഖരിച്ചു പരിശോധിക്കാനും നിയമ കമ്മീഷന് പദ്ധതിയുണ്ട്. ഇതു സംബന്ധിച്ച ഗവഷണത്തില്‍ ലോ സ്‌കൂളുകളെ കൂടി പങ്കാളികളാക്കും.

രാജ്യദ്രോഹം, കലാപത്തിന് പ്രേരിപ്പിക്കുക, കൊലപാതകം, പണത്തിനായി തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം വധശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങള്‍. ഡെല്‍ഹി ബലാത്സംഗക്കേസിന്റെ പശ്ത്താലത്തില്‍ ബലാത്സംഗത്തിനും വധശിക്ഷ നല്‍കുന്ന നിയം പാര്‍ലമെന്റ് പാസാക്കിയിരുന്നു.

എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസികള്‍ക്ക് മാത്രമേ കോടതികളില്‍ വധശിക്ഷ വിധിക്കാവൂ എന്നാണ് കീഴ്വഴക്കം. അതേ സമയം 2012ല്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സല്‍ ഗുരുവിന്റെയും മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ കസബിന്റെയും വധശിക്ഷ നടപ്പിലാക്കിയതൊടെയാണ് വധശിക്ഷയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

ഇതിനു തുടക്കമിട്ടത് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വിമര്‍ശനമാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ 54 തവണ മാത്രമെ വധശിക്ഷ നടപിലാക്കിയിട്ടുള്ളു. എന്നാല്‍ വധശിക്ഷക്കെതിരായ വാദങ്ങള്‍ കോടതികള്‍ തള്ളിക്കളഞ്ഞിട്ടുള്ളതിനാല്‍ വധശിക്ഷക്കനുകൂലമായ നിലപാട് ജുഡീഷ്യറി സ്വീകരിച്ചേക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

1967-ലെ നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വിഭിന്ന സാമൂഹിക സാഹചര്യങ്ങളും വ്യത്യസ്ത ജനവിഭാഗങ്ങളും രാജ്യത്തിന്റെ വ്യാപ്തിയും ജനസംഖ്യയിലുള്ള വൈവിധ്യവും രാജ്യത്തെ ക്രമസമാധാന പാലനത്തിനുള്ള പരമമായ ആവശ്യവും കണക്കിലെടുത്ത് വധ ശിക്ഷ നിര്‍ത്തലാക്കി ഒരു പരീക്ഷണം ഇന്ത്യയില്‍ അഭികാമ്യമല്ല എന്നാണ് ജുഡീഷ്യറി സ്വീകരിച്ചിരിക്കുന്ന നയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :