1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. food, beef, dadri murder, human rights commision

ഇഷ്‌ടമുള്ള ഭക്ഷണം മൗലികാവകാശമാണെന്ന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഭക്ഷണം
ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കുക എന്നത്‌ മൗലികാവകാശമാണെന്ന്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ സിറിയക്‌ ജോസഫ്‌. ബീഫ്‌ വിഷയത്തില്‍ കമ്മീഷന്‍ ആലോചിച്ച്‌ തീരുമാനമെടുക്കും. ദാദ്രി വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടിരിക്കുന്നതിനാല്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മഹേന്ദ്ര കുല്‍ക്കര്‍ണിക്ക്‌ എതിരായ ശിവസേനയുടെ ആക്രമണം ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അനാസ്ഥ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.