1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fly Dubai attack co pilot hammam al hammami planned crash plane turned off autopilot

ഫ്ലൈ ദുബായ് സംഭവം: സഹപൈലറ്റ് ഹമാം അൽ ഹമാമി പദ്ധതിയിട്ടത് വിമാനം ഇടിച്ചിറക്കാൻ, ഓട്ടോ പൈലറ്റ് ഓഫാക്കി

dubai aircraft
ഫ്‌ലൈ ദുബായ് വിമാനത്തിന്റെ സഹപൈലറ്റായ ഹമാം അല്‍ ഹമ്മാമി പദ്ധതിയിട്ടത് ഇസ്രായേലിലെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാനെന്ന് റിപ്പോര്‍ട്ട്. ടെല്‍ അവീവിലെ വിമാനതാവളമടക്കം ലക്ഷ്യമിട്ടിരുന്നു. പദ്ധതി പരാജയപ്പെട്ടതോടെ ഇയാള്‍ വിമാനത്തിന്റെ എഞ്ചിനുകള്‍ ഓഫാക്കാനായി ശ്രമിച്ചെന്നും ഇറ്റാലിയന്‍ പത്രമായ കോറിയറെ ഡെല്ല സെറയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയെലി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
 
ഹമാമി ക്യാപ്റ്റന്‍ സ്മിത് മച്ഛറിന് പിന്നിലൂടെ എത്തിയായിരുന്നു ആക്രമണം. സ്മിത്തിന് ഗുരുതരമായി പരിക്കേറ്റു. കോക്പിറ്റില്‍ നിന്ന് സ്മിത്ത് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഹമാമി വാതിലടച്ചു. സ്മിത് വീണ്ടും വാതില്‍ തുറന്നു. ശുചിമുറി ഉപയോഗിക്കുകയായിരുന്ന സ്ത്രീ കോക്പിറ്റിനുള്ളില്‍ നിന്ന് ശബ്ദങ്ങള്‍ കേട്ടതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ കോക്പിറ്റിലേക്ക് ഓടിയെത്തിയപ്പോള്‍ സ്മിത് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
 കെട്ടിടത്തില്‍ ഇടിച്ചിറക്കാനാകില്ലെന്ന് മനസിലാക്കിയതോടെയാണ് ഹമാമി ഓട്ടോ പൈലറ്റ് ഓഫ് ചെയ്തതെന്നും 30 സെക്കന്‍ഡില്‍ വിമാനം 16,000 അടി താഴ്ചയിലേക്ക് പതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരില്‍ ചിലരും വിമാനത്തിലുണ്ടായിരുന്ന ചിലരും പൈലറ്റുമാരും വിമാനം നിയന്ത്രിച്ചതോടെയാണ് ദുരന്തം ഒഴിവായത്. അതേസമയം ഫ്‌ലൈ ദുബായ് വിമാനത്തിന്റെ കോപൈലറ്റായ ഒമാന്‍ സ്വദേശിയായ ഹമാം അല്‍ ഹമാമിയെ വിമാനം പറത്തുന്നതില്‍ നിന്ന് ഒമാന്‍ തടഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ഒമാന്‍ സ്ഥിരീകരിച്ചിട്ടില്ല.ALSO READ: നിബന്ധനകള്‍ പാലിക്കപ്പെടുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ല: ഇറാന്‍
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബിജെപിയുടെ പ്രതിസന്ധി തീരുന്നില്ല, സുഗതന്റെ ഒപ്പില്‍ നിലപാട് കടുപ്പിച്ച് സിപിഎമ്മും കോണ്‍ഗ്രസും