കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം: 11രോഗികള്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 നവം‌ബര്‍ 2021 (16:02 IST)
കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 11രോഗികള്‍ മരണപ്പെട്ടു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് ദുരന്തം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. അഗ്നി ശമനസേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

25ഓളം കൊവിഡ് രോഗികളാണ് അപകടം നടക്കുമ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് കണക്കാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :