16മാസത്തെ നീണ്ട ജയില്‍ വാസത്തിനുശേഷം സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 നവം‌ബര്‍ 2021 (13:43 IST)
16മാസത്തെ നീണ്ട ജയില്‍ വാസത്തിനുശേഷം സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. ആറുകേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ഇവര്‍ ജയില്‍ മോചിതയായത്. സ്വപ്നയെ കൂട്ടിക്കൊണ്ടുപോകാന്‍ ഇവരുടെ അമ്മ പ്രഭ അട്ടക്കുളങ്ങര ജയിലില്‍ എത്തി. കൂടാതെ നിരവധി മാധ്യമങ്ങളും സ്ഥലത്തെത്തി.

സ്വപ്‌ന ബാലരാമപുരത്തെ വീട്ടിലേക്കാണ് പോയത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പിന്നെ പറയാമെന്നാണ് പറഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കോടതി നടപടികള്‍ പൂര്‍ത്തിയായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :