ജാതിപ്പോര്: നാലംഗ ദലിത് കുടുംബത്തെ ചുട്ടുകൊന്നു, രണ്ടു കുട്ടികള്‍ മരിച്ചു

ചുട്ടുകൊന്നു ,  ദലിത് കുടുംബത്തെ ചുട്ടുകൊന്നു , ജാതിപ്പോര്, വീടിന് തീയിട്ടു
ചണ്ഡിഗഡ്| jibin| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (11:44 IST)
ഹരിയാനയില്‍ ജാതി സംഘര്‍ഷത്തെ തുടര്‍ന്ന് നാലംഗ ദളിത് കുടുംബത്തെ ജീവനോടെ കത്തിച്ചു. പൊള്ളലേറ്റ രണ്ടു കുട്ടികള്‍ മരിച്ചു. ഇതില്‍ എട്ടുമാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. മാതാപിതാക്കളെ ഗുരുതര പരിക്കുകളോടെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫരീദാബാദിലെ പ്രിതല മേഖലയില്‍ പുലര്‍ച്ചെ നാലോടെയാണ് സംഭവം. അജ്ഞാത സംഘം വീട്ടിൽ അക്രമിച്ചു കയറിയ ശേഷം വീട്ടില്‍ ഉണ്ടായിരുന്നവരെ മര്‍ദ്ദിച്ചശേഷം പെട്രോൾ ഒഴിക്കുകയും വീടിന് തീയിടുകയുമായിരുന്നു. തീപടരുന്നത് കണ്ട പരിസരവാസികള്‍ ഓടിയെത്തി നാല് പേരെയും പുറത്തെത്തിച്ചെങ്കിലും കുട്ടികള്‍ മരിക്കുകയായിരുന്നു.

സംഭവാത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും കൂടുതല്‍ സുരക്ഷ ഉദ്യോഗസ്‌ഥര്‍ സ്ഥലത്ത് എത്തുകയാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചേക്കുമെന്നും സൂചനയുണ്ട്. ബല്ലഭ്ഗഡ് ഡിസിപി ഭൂപീന്ദർ സിങ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നതായി അദ്ദേഹം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :