ഇസ്ലാമബാദ്|
jibin|
Last Updated:
ചൊവ്വ, 27 ജനുവരി 2015 (18:38 IST)
വിവാഹാഭ്യർത്ഥന നിരസിച്ച പതിനെട്ടുകാരിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫെറോസ് ജില്ലയിലാണ് സംഭവം നടന്നത്.
പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കേസിലെ പ്രതിയായ സജീദ് ഖുറേഷി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ആവശ്യത്തെ പെൺകുട്ടിയും മാതാവും സഹോദരനും നിരസിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവാവ് നിരവധി തവണ പെണ്‍കുട്ടിയെ സമീപിക്കുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു.
അപ്പോഴും യുവാവിന്റെ ആവശ്യം പെണ്‍കുട്ടി തള്ളിക്കളയുകയായിരുന്നു.
ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച പെണ്‍കുട്ടിയുടെ വീട്ടില്‍ മദ്യപിച്ചെത്തിയ സജീദ് ഖുറേഷി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സജീദിനെ പെൺകുട്ടി ചെറുക്കാൻ ശ്രമിക്കുകയും സഹായത്തിനായി ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തതോടെ സജീദ് വീട്ടില്‍ സൂഷിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ച് തീ വെക്കുകയായിരുന്നു. സംഭവത്തിനുശേഷം യുവാവ് ഓടി രക്ഷപ്പെടുകയും ചെയ്തു.
നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെണ്‍കുട്ടിയെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍ 65ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കറാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സജീദ് ഖുറേഷിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.