ഐഎസ് ഐഎസ് ഭീകരര്‍ 45പേരെ ജീവനോടെ ചുട്ടുകൊന്നു

  ഐഎസ് ഐഎസ് , ചുട്ടുകൊന്നു , സുരക്ഷാ സേന, ഇറാക്ക്
ബാഗ്ദാദ്| jibin| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (08:02 IST)
ഐഎസ് ഐഎസ് ഭീകരര്‍ ഇറാക്കി പട്ടണമായ അൽ ബാഗ്ദാദിയിൽ 45 പേരെ ജീവനോടെ ചുട്ടുകൊന്നു. കൊല്ലപ്പെട്ടവര്‍ സുരക്ഷാ സേനാംഗങ്ങളാണെന്ന് കരുതുന്നതായി പൊലീസ് മേധാവി കേണൽ കാസിം ഒബീദി പറഞ്ഞു.

കഴിഞ്ഞ ദിവസം ഐൻ അൽ അസദിനടുത്തുള്ള മിക്ക പട്ടണങ്ങളും ഐഎസ് ഐഎസ് ഭീകരര്‍ പിടിച്ചെടുത്തിരുന്നു. സുരക്ഷാഭടൻമാരും കുടുംബങ്ങളും കൂടുതലായി താമസിക്കുന്ന പ്രദേശമാണ് ഇവിടം. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടവര്‍ സുരക്ഷാ സേനാംഗങ്ങളാണെന്ന് സംശയം ബലപ്പെട്ടത്.

നേരത്തെ ലോകരാജ്യങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ട ഐഎസ് ഐഎസ് വന്‍ മുന്നേറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാരും അന്താരാഷ്ട്ര സമൂഹവും സഹായം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :