1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. felt like commiting suicede ayena pahuja

ആത്മഹത്യചെയ്യാന്‍ തോന്നിയതായി അബദ്ധം പിണഞ്ഞ ദൂരദര്‍ശന്‍ അവതാരക

ആത്മഹത്യ
തനിക്ക് ആത്മഹത്യചെയ്യാന്‍ തോന്നിയതായി ദൂരദര്‍ശന്‍ അവതാരക അയേന പഹൂജ. ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ  അയേനയ്ക്ക് പിണഞ്ഞ അബദ്ധങ്ങള്‍ വയറലായിരുന്നു. 
 
‘ദ ലോജിക്കല്‍ ഇന്ത്യന്‍’ എന്ന സോഷ്യല്‍ മീഡിയ കമ്യൂണിറ്റിയുടെ വീഡിയോയിലാണ് അയേന തുറന്നു പറച്ചില്‍ നടത്തിയത്.
 
വീഡിയോയില്‍ തുടര്‍ന്നുള്ള കരാറുകളില്‍നിന്ന് ദൂരദര്‍ശന്‍ ഒഴിവാക്കിയെന്നും തന്റെ കരിയര്‍ നശിച്ചെന്നും പറയുന്ന അയേന താന്‍ ദുഃഖിതയാണെന്നും നാലുദിവസമായി ആഹാരം കഴിച്ചിട്ടില്ലെന്നും പറയുന്നു. ഇതുകൂടാതെ വീഡിയോയില്‍ തനിക്ക് സിനിമയെക്കുറിച്ച് കാര്യമായൊന്നും അറിയില്ലെന്നും അയേന സമ്മതിക്കുന്നുണ്ട്.
 
റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അയേനയ്ക്ക് പിണയുന്ന അബദ്ധങ്ങള്‍ നിറഞ്ഞ നാലു മിനിറ്റ് വിഡിയോ ആണ് വൈറലായത്. റിപ്പോര്‍ട്ടിങ്ങിനിടെ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ ഇന്ത്യയുടെ ഗവര്‍ണര്‍ എന്നാണ് അയേന വിശേഷിപ്പിച്ചത്. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.