ജാമ്യം നീട്ടാന്‍ മദനി സുപ്രീംകോടതിയില്‍

ബാംഗ്ലൂര്‍| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (15:17 IST)
ജാമ്യക്കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി സുപ്രീംകോടതിയില്‍. അനുവദിക്കപ്പെട്ട ജാമ്യക്കാലാവധിയില്‍ ചികിത്സ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും മോശമാണെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി സമര്‍പ്പിക്കുക.

നോമ്പു മൂലം ചികിത്സ തടസപ്പെട്ടുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ചികിത്സയ്ക്കായി കര്‍ശന ഉപാധികളോടെയാണ് മഅദനിക്ക് ഒരു മാസത്തെ ജാമ്യം സുപ്രീംകോടതി അനുവദിച്ചത്.

ഈ മാസം 11 ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ജാമ്യക്കാലാവധി നീട്ടണമെന്ന ആവശ്യവുമായി മഅദനി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ ആവശ്യത്തെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :