പിടിഎ റഹീമിന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി| Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (13:29 IST)
പിടിഎ റഹീം എഎല്‍എയുടെ തെരഞ്ഞെടുപ്പിനെ സുപ്രീംകോടതി ശരിവെച്ചു. റഹീം ഇരട്ട പദവി വഹിക്കുന്നുവെന്ന് കാണിച്ച് എതിര്‍സ്ഥാനാര്‍ത്ഥി യുസി രാമന്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് കോടതി വിധി .


പിടിഎ റഹീം
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നെന്നും ഇത് പ്രതിഫലം പറ്റുന്ന പദവിയാണെന്നുമാണ് യുസി രാമന്‍ ഹര്‍ജ്ജിയില്‍ പറഞ്ഞത്.എന്നാല്‍ യാത്രാ ബത്തകള്‍ വാങ്ങുന്നുണ്ടെങ്കിലും ഇത് സ്ഥിര പ്രിഫലം വാങ്ങുന്ന പദവിയല്ലെന്ന് കോടതി വിധിയില്‍ പറഞ്ഞു. നേരത്തെ ഹജ്ജ് കമ്മിറ്റി സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് കാണിച്ച് ഹൈകോടതി യു സി രാമന്റെ ഹര്‍ജ്ജി തള്ളിയിരുന്നു.














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :