ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (08:25 IST)
മധ്യപ്രദേശില്‍ വനിതാ ജഡ്‌ജിയെ ഹൈക്കോടതി ജഡ്‌ജി വീട്ടിലേക്ക് ക്ഷണിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍എം ലോധ.
സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഇക്കാര്യത്തില്‍ മധ്യപ്രദേശ്
ചീഫ് ജസ്റ്റിസിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അത് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ജഡ്‌ജിയെ പുറത്താക്കണമെന്ന് മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജെയ് സിംഗ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.