ന്യൂഡല്‍ഹി|
Last Modified ശനി, 2 ഓഗസ്റ്റ് 2014 (10:50 IST)
എംപിമാരുടെ കേസുകള്‍ മാത്രമായി വേഗത്തിലാക്കാനാവില്ലെന്ന് സുപ്രീംകോടതി. തങ്ങള്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസുകളില്‍ ഒരു കൊല്ലത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടാന്‍ എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ മറ്റ് കേസുകളില്‍നിന്ന് വ്യത്യസ്തമായി എംപിമാരും മറ്റും പ്രതികളായ കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വനിതകളും മുതിര്‍ന്ന പൌരന്മാരുമൊക്കെ കാത്തിരിക്കുന്ന കേസുകള്‍ നിലവിലുണ്ടെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചില വിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രമടങ്ങുന്ന കേസുകള്‍ വേഗത്തിലാക്കിയതുകൊണ്ട് ക്രിമിനല്‍ നീതി സംവിധാനം വേഗത്തിലാകില്ല. തനിയ്ക്ക് ഒറ്റയ്ക്ക് കോടതി സ്ഥാപിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.