സേനയ്‌ക്കുണര്‍വേകാന്‍ സിയാച്ചിനില്‍ മോഡിയെത്തും

ന്യൂഡല്‍ഹി| jibin| Last Modified ശനി, 24 മെയ് 2014 (12:03 IST)




നരേന്ദ്ര മോഡി ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ മലനിരകള്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പേര്‍ട്ട്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാന യുദ്ധമേഖലയാണ് സിയാച്ചിന്‍.

സിയാച്ചിന്‍ സന്ദര്‍ശനം വഴി ഇന്ത്യന്‍ സേനയ്‌ക്കാകെ ഉണര്‍വും പ്രചോദനവും നല്‍കാനാവുമെന്നാണ് നരേന്ദ്ര മോഡിയുടെ വിലയിരുത്തല്‍. നേരത്തേ സിയാച്ചിനില്‍ പാകിസ്ഥാന്‍ സേന നടത്തിയ അതിക്രമങ്ങളുടെ പേരില്‍ യുപിഎ സര്‍ക്കാരിനെ മോഡി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 2005ലും അന്നത്തെ രാഷ്‌ട്രപതി അബ്‌ദുള്‍ കലാം 2007ലും സിയാച്ചിന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ബംഗ്‌ളാദേശില്‍ നിന്ന് ഇന്ത്യയിലേക്കുളള അനധികൃത കുടിയേറ്റം നിയന്ത്രിക്കണമെന്ന വാദക്കാരനാണ് മോഡി. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലമാണെന്നും മോഡി ആരോപിച്ചിരുന്നു. പെട്രാപൊലെ സന്ദര്‍ശനം വഴി ബംഗ്ളാദേശി കുടിയറ്റം ഇനി അനുവദിക്കില്ലെന്ന സന്ദേശം നല്‍കാനും മോഡിക്കാവും.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :