നിയമസഭാ തിരഞ്ഞെടുപ്പ്: തെലങ്കാനയില്‍ ഇന്ന് വോട്ടെടുപ്പ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (08:49 IST)
തെലങ്കാനയില്‍ ഇന്ന് വോട്ടെടുപ്പ്.
119 നിയമസഭാ മണ്ഡലങ്ങളിലായി 35,655 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 27,000 പോളിങ് സ്റ്റേഷനുകള്‍ പ്രശ്ന സാധ്യതാ ബൂത്തുകളാണ്. ഇവിടെ തത്സമയം നിരീക്ഷിക്കാന്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 3.17 കോടി വോട്ടര്‍മാരുണ്ട്.

2.5 ലക്ഷത്തിലധികം പേരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ഏകദേശം 1.50 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തപാല്‍ ബാലറ്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നു. 27,000 വോട്ടര്‍മാര്‍ വീടുകളില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :