സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (08:42 IST)
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കും. പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക. എല്‍പി, യുപി, ഹൈസ്‌കൂള്‍ പരീക്ഷകള്‍ 13 മുതല്‍ 21 വരെയായിരിക്കും. 22-ന് ക്രിസ്മസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും. ജനുവരി ഒന്നിന് തുറക്കും.

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി മുന്‍പുണ്ടായിരുന്ന രീതിയില്‍ സര്‍ക്കാര്‍ തന്നെ ചോദ്യ പേപ്പര്‍ തയ്യാറാക്കി നല്‍കും. വൊക്കേഷണല്‍ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നല്‍കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :