അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് മൂന്നുവയസുകാരി ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു
- ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം
- വില കുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തി വയ്ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി
- ആറ്റുകാല്‍ ക്ഷേത്രഭൂമികളുടെ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ തീരുമാനമായി
- പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ
മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു
മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. മുള്ളികുളങ്ങരയില്‍ അന്‍പൊലി സ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെ മാവേലിക്കര ഉമ്പനാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്.
ഇടത് കൈയുടെ മസിലില്‍ കുത്തേറ്റ സജേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാര്‍ന്നു മരിക്കുകയായിരുന്നു. സജേഷിനെ കൊലപ്പെടുത്തിയ ഉമ്പര്‍നാട് വിഷ്ണു ഭവനം വിനോദ് എന്ന വെട്ടുകത്തി വിനോദ് ഒളിവിലാണ്.