രാജ്യത്ത് കൊവിഡ് വാസ്കിനേഷന് ഇന്ന് തുടക്കം: കേരളത്തിൽ 133 കേന്ദ്രങ്ങൾ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 16 ജനുവരി 2021 (07:16 IST)
ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും. രാവിലെ പത്തരയോടെ പ്രധാനന്ത്രി നരേന്ദ്ര മോദിയാണ് വാക്സിനേഷന് തുടക്കം കുറിയ്ക്കുക. കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ഒരുക്കിയ കൊ-‌വിൻ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും മോദി നിർവഹിയ്ക്കും. രാജ്യത്ത് 3006 ബൂത്തുകളിലൂടെ മൂന്നുലക്ഷം പേർക്കാണ് ആദ്യ ദിവസമായ ഇന്ന് വാകസിൻ നൽകുക. രാവിലെ ഒൻപത് മുതല് വൈകിട്ട് അഞ്ച് വരെയായിരിയ്ക്കും വാക്സിനേഷൻ സമയം. കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുക. എറണാകുളത്ത് 12 കേന്ദ്രങ്ങളും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും, മറ്റു ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങളുമാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിരിയ്ക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :