വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ ചിത്ര ഒഴിവാകണമെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ

അഭിറാം മനോഹർ| Last Updated: ശനി, 6 മാര്‍ച്ച് 2021 (08:14 IST)
കേരളം ഉൾപ്പടെ നിയമസഭ തിരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര നിർദേശം. പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.

തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാന്റെ പരാതിയിലാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പരാതിയെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടികൾ തിരെഞ്ഞെടുപ്പിന് വളരെ മുൻപ് തയ്യാറാക്കിയതാണെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ആരോഗ്യ മന്ത്രാലയം നല്‍കിയ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :