പെട്രോൾ പമ്പുകളിലെ മോദിയുടെ ചിത്രങ്ങൾ നീക്കണം: ഉത്തരവുമായി തിരെഞ്ഞെടുപ്പ് കമ്മീഷൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (13:29 IST)
വിവിധ സംസ്ഥാനങ്ങളിൽ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച അവസരത്തിൽ ബംഗാളിലെ പെട്രോൾ പമ്പുകളിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഉടനെ തന്നെ നീക്കം ചെയ്യണമെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ.

പ്രധാനമന്ത്രിയുടെ ഇത്തരം പോസ്റ്ററുകൾ തിരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടികാണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. 72 മണിക്കൂറിനകം ഫ്ലക്‌സുകൾ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. രഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതൽ സംസ്ഥാനത്ത് മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ പരസ്യപ്പെടുത്തുന്ന ഫ്ലക്സുകൾ തിരഞ്ഞെടുപ്പ് നടക്കുന്ന നാലു സംസ്ഥാനങ്ങളിൽ നിന്നും പുതുച്ചേരിയിൽ നിന്നും മാറ്റണമെന്നും അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :