ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് മമത, മത്സരിക്കുന്നത് നന്ദിഗ്രാമിൽ മാത്രം

അഭിറാം മനോഹർ| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (19:20 IST)
ബംഗാളിൽ ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത്
മുഖ്യമന്ത്രി മമതാ ബാനർജി. തിരെഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നുമാത്രം ജനവിധി തേടാനാണ് മമതയുടെ തീരുമാനം. തൃണമൂലില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ സിറ്റിംഗ് സീറ്റാണ് നന്ദിഗ്രാം.

നേരത്തെ നന്ദിഗ്രാമിന് പുറമെ ഭവാനിപുരിലും മമത മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതേസമയം സുവേന്ദു അധികാരി തന്നെയായിരിക്കും ഇവിടെ മമതയുടെ എതിരാളി. മാർച്ച് പത്തിന് നാമനിർദേശപത്രിക സമർപ്പിക്കുമെന്ന് മമത അറിയിച്ചു. നന്ദിഗ്രാമില്‍ മമത മത്സരിക്കുകയാണെങ്കില്‍ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും നേരത്തെ സുവേന്ദു വെല്ലുവിളിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :